ആധുനിക ഇന്ത്യൻ സർക്കസിന്റെ കുലപതി ജെമിനി ശങ്കരന്റെ സംസ്കാരം കണ്ണൂർ പയ്യാമ്പലത്ത് നടന്നു. ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്കാര ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്തു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ഞായറാഴ്ച്ച രാതിയാണ് ജെമിനി ശങ്കരൻ അന്തരിച്ചത്.