edavana-murder

മലപ്പുറം എടവണ്ണയില്‍ യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ മൂന്നു ഡിവൈഎസ്പിമാരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. കൊലപാതകം നടന്ന മലയില്‍ നിന്ന് വെടിയുണ്ടയുടെ 4 കാലി കേയ്സുകള്‍ കണ്ടെത്തി. 

 

നിലമ്പൂര്‍ ഡിവൈഎസ്പി. സാജു.കെ എബ്രാംഹം, തിരൂര്‍ ഡിവൈഎസ്പി..കെ.എം. ബിജു, പെരിന്തല്‍മണ്ണ ഡിവൈഎസ്പി. എം. സന്തോഷ് കുമാര്‍ എന്നിവവരുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. ജില്ല പൊലീസ് മേധാവി എസ്. സുജിത് ദാസ് മുഴുവന്‍ സമയവും അന്വേഷണത്തിന്‍റെ ഭാഗമായുണ്ട്. കൊല്ലപ്പെടുന്നതിന് മുന്‍പ് റിതാന്‍ ബാസിലുമായി അടുത്ത് ഇടപെട്ടവരേയും കഴിഞ്ഞ ദിവസങ്ങളില്‍ തര്‍ക്കമുണ്ടായവരേയുമാണ് ചോദ്യം ചെയ്യുന്നത്. നിലമ്പൂര്‍ ഡിവൈഎസ്പി ഒാഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്. കൊലപാതകം നടന്ന ചെമ്പക്കുത്തിലെ മലയില്‍ നടത്തിയ പരിശോധനയില്‍ 4 വെടിയുണ്ടകളുടെ കാലിക്കേസുകളാണ് ലഭിച്ചത്. ഈ ഭാഗത്ത് രണ്ടാം ദിവസവും വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി. കൊല്ലപ്പെട്ട റിതാന്‍ ബാസിലിന് ബന്ധമുളള ലഹരി, സ്വര്‍ണക്കടത്ത് മാഫിയകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്.