TAGS

കോളജ്, സര്‍വകലാശാല അധ്യാപകരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാര്‍ ഉടന്‍ പരിഗണിക്കില്ല. ഇടതുമുന്നണിയിലും സിപിഎമ്മിലും ചര്‍ച്ചചെയ്തശേഷമേ നയപരമായ തീരുമാനം എടുക്കൂ. അസിസ്റ്റന്‍റ് പ്രഫസര്‍ നിയമന പ്രായം 50 ആക്കി ഉയര്‍ത്തിയതോടെയാണ് വിരമിക്കല്‍പ്രായം അറുപതാക്കേണ്ടി വരുമെന്ന അഭിപ്രായം ഉയര്‍ന്നത്. 

 

യുജിസി ചട്ടപ്രകാരമാണ് അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമന പ്രായം 40 ല്‍ നിന്ന് 50 ലേക്ക് ഉയര്‍ത്തുന്നത്. ഇതോടെയാണ്  കോളജ് അധ്യാപകരുടെ വിരമിക്കല്‍പ്രാവും ഉയര്‍ത്തേണ്ടി വരില്ലേ എന്ന ചോദ്യം വന്നത്. നിലവില്‍ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ 56 വയസ്സും സര്‍വകലാശാലകളില്‍ 60 ഉുമാണ് വിരമിക്കല്‍പ്രായം. 2013 മുതല്‍ ജോലിയില്‍ചേര്‍ന്നവരും പങ്കാളിത്ത പെന്‍ഷന്‍ സ്്കീമിന് കീഴില്‍വരുന്നവരുമായ അധ്യാപകരുടെ വിരമിക്കല്‍പ്രായം ഇപ്പോള്‍തന്നെ 60 ആണ്. പഴയ പെന്‍ഷന്‍ സ്്കീമില്‍പെട്ടവരും 56 വിരമിക്കല്‍ പ്രയം ഉള്ളവരുമായ അധ്യാപകരുടെ എണ്ണം കുറവാണ്. ഇവരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനോട് സര്‍ക്കാരിന്  യോജിപ്പില്ല. പിജിയും നെറ്റും ഡോക്ടറേറ്റുമുള്ള ധാരാളം പേര്‍ ജോലികാത്തു നില്‍ക്കുമന്ന സംസ്ഥാനത്ത് ആധ്യാപകരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്ന തീരുമാനം എളുപ്പമല്ല എന്ന വിലയിരുത്തലാണുള്ളത്. സിപിഎമ്മും എല്‍ഡിഎഫും ഇക്കാര്യം പരിഗണിച്ച് നയപരമയ നിലപാട് സ്വീകരിക്കണം .അതിന് ശേഷമെ ഭരണപരമായ നടപടികളിലേക്ക് കടക്കാനാകൂ. യുവജന സംഘടനകളുടയും പ്രതിപക്ഷത്തിന്‍റേയും എതിര്‍പ്പുയരാന്‍സാധ്യതയുണ്ട്. വിരമിക്കുന്ന മികച്ച അധ്യാപകരെ  പ്രത്യേക പദവി നല്‍കി സര്‍വീസില്‍ നിലനിറുത്തുന്നകാര്യവും പരിഗണനയിലാണ്. സര്‍വകലാശാല അധ്യാപകരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതിന് പരിഗണനനല്‍കാനാണ് സാധ്യത. സംസ്ഥാനത്ത് 16 സര്‍വകലാശാലകളും  88 സര്‍ക്കാര്‍ കോളജുകളും 194 എയഡ്ഡ് കോളജുകളുമാണുള്ളത്.