വിഷുപ്പുലരിയില്‍  കണികാണാന്‍ ഗുരുവായൂരിലും ശബരിമലയിലും വന്‍ഭക്തജനത്തിരക്ക്.  പുലര്‍ച്ചെ  തുടങ്ങിയ ഭക്തജനപ്രവാഹം രാവിലെയും തുടര്‍ന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രമുള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലും വിഷുക്കണി ദർശനത്തിന് ആയിരകണക്കിന് ഭക്തരെത്തി.  മേടപ്പുലരിയിൽ കണ്ണനെ കണികണ്ടുതൊഴാന്‍ ഗുരുവായൂരിലെത്തിയത് ആയിരങ്ങള്‍. പുലർച്ചെ 2.45നാണ് വിഷുക്കണി ദർശനം ആരംഭിച്ചത്. രാവിലെ വൈകിയും തിരക്ക് തുടര്‍ന്നു. 

 

സന്നിധാനത്ത് കണി കാണാന്‍ അഭൂതപൂര്‍വ്വമായ തിരക്കായിരുന്നു.  പുലർച്ചെ നാലുമണിക്ക് നട തുറന്ന് ഭഗവാനെ കണി കാണിച്ച ശേഷമായിരുന്നു ഭക്തർക്ക് ദർശനത്തിനു അനുമതി. തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി ജയരാന്‍ നമ്പൂതിരിയും ഭക്തര്‍ക്ക് വിഷുകൈനീട്ടം നല്‍കി. വിഷു ദിനത്തില്‍ ഒട്ടേറെ കുഞ്ഞുങ്ങളുടെ ചോറൂണ് ചടങ്ങും നടന്നു. നാല്‍പതിനായിരത്തോളമായിരുന്നു ഇന്നത്തെ ബുക്കിങെങ്കിലും അതിന്‍റെ ഇരട്ടി തീര്‍ഥാടകരെത്തിയെന്നാണ് വിലയിരുത്തല്‍. 

 

Vishu rush in Guruvayur and Sabarimala