വിഷുദിനത്തില്‍ സെക്രട്ടേറിയറ്റിനു മുന്‍പില്‍ പട്ടിണി സമരവുമായി പ്രൈമറി സ്കൂള്‍ പ്രഥമ അധ്യാപകര്‍. സ്ഥാനക്കയറ്റം നല്‍കിയിട്ടും അര്‍ഹതപ്പെട്ട ശമ്പള വര്‍ധന നടപ്പിലാക്കത്തതിനെ തുടര്‍ന്നാണ് അധ്യാപകരുടെ നിരാഹാര സമരം
സര്‍ക്കാര്‍ പ്രൈമറി സ്കൂളുകളില്‍ 2021 മുതല്‍ നിയമിതരായ പ്രഥമ അധ്യാപകര്‍ക്ക് നാളിതുവരെ ശമ്പള വര്‍ധന നടപ്പിലാക്കിയിട്ടില്ല. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യുണലില്‍ നിലനില്‍ക്കുന്ന കേസുകളില്‍ തീര്‍പ്പാകാതെ ശമ്പളം വര്‍ധിപ്പിക്കില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.
പ്രൈമറി അധ്യാപകന് സര്‍വീസ് കാലഘട്ടത്തില്‍ ലഭിക്കുന്ന ഏക സ്ഥാനക്കയറ്റമാണ് പ്രഥമ അധ്യാപക തസ്തിക. ഇത്തരത്തില്‍ ചട്ടമനുസരിച്ച് നിയമിതരാവുന്നര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കണമെന്നാണ് വ്യവസ്ഥ. രണ്ട് വര്‍ഷമായി ഈ ആനുകൂല്യങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ 2600 ലധികം പ്രഥമഅധ്യാപകര്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയത്.
Hunger strike infront of secretariate by teachers