permitfee

TAGS

മാസങ്ങള്‍ക്കു മുന്‍പ് നല്‍കിയ കെട്ടിടനിര്‍മാണ അപേക്ഷയിലും പുതുക്കിയ പെര്‍മിറ്റ് ഫീസ് ഈടാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. വാങ്ങുന്നത് ഏപ്രില്‍ പത്തുമുതല്‍ പ്രാബല്യത്തിലായ പത്തിരട്ടി കൂട്ടിയ പെര്‍മിറ്റ് ഫീസ്. കെട്ടിടനിയമങ്ങളുടെ ലംഘനമെന്നു കാട്ടി സര്‍ക്കാരിനു പരാതി നല്‍കി സംഘടനകള്‍.

 

ഇതു തിരുവനന്തപുരം കോര്‍പറേഷിനില്‍ മാര്‍ച്ച് മൂന്നിനു നല്‍കിയ കെട്ടിടനിര്‍മാണ അനുമതിക്കുള്ള അപേക്ഷാ വിവരങ്ങളാണ് . കോര്‍പറേഷന്‍ രേഖകളിലുള്ള ഈ അപേക്ഷയില്‍ അപേക്ഷാ ഫീസ് ഈടാക്കിയിരിക്കുന്നത്പഴയ തുകയാണ് . എന്നാല്‍ പെര്‍മിറ്റ് ഫീസായി 3600 രൂപ നല്‍കേണ്ട സ്ഥാനത്ത് കോര്‍പറേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത് പുതിയ ഫീസായ 36343 രൂപയാണ്. ഇതു മാത്രമല്ല ജനുവരിയില്‍ അപേക്ഷ സമര്‍പ്പിച്ചയാളോടും പുതിയ തുക നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്