kuniyil-murder

TAGS

മലപ്പുറം അരീക്കോട് കുനിയിൽ ഇരട്ടക്കൊലക്കേസിൽ 12 പേർ കുറ്റക്കാർ. ഒന്നു മുതൽ 11 വരെയുള്ള പ്രതികളും പതിനെട്ടാം പ്രതിയും  കുറ്റക്കാരാണന്ന് മഞ്ചേരി മൂന്നാം അഡിഷനൽ സെഷൻസ് കോടതി  വിധിച്ചു. ശിക്ഷ 19 ന് പ്രഖ്യാപിക്കും.

സഹോദരങ്ങളായ കൊളക്കാടൻ അബ്ദുൽ കലാം,  അബൂബക്കർ  എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം കുനിയിൽ ടൗണിൽ വച്ചു വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസിലാണ് വിധി. 2012 ജൂൺ 10 നായിരുന്നു ഇരട്ടക്കൊലപാതകം. കുനിയിൽ അത്തീഖ് റഹ്മാൻ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ഇരുവരെയും കൊലപ്പെടുത്തിയെന്ന പ്രോസിക്യൂഷൻ വാദമാണ് കോടതി ശരിവച്ചത്. കൊലക്കേസ് ഏറെ രാഷ്ട്രീയ വിവാദങ്ങളുമുയർത്തിയിരുന്നു. വിധി പ്രഖ്യാപനത്തിന് മുന്നോടിയായി കോടതി പരിസരത്തും കുനിയിൽ ടൗണിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.