കേരളാ അഡ്മിനിസട്രേറ്റിവ് ട്രിബ്യൂണലില്‍ കാലാവധി കഴിഞ്ഞിട്ടും ഒരു വര്‍ഷം പദവിയില്‍ തുടര്‍ന്ന രണ്ടു മെമ്പര്‍മാര്‍ക്കെതിരെ അന്വേഷണം വേണമെന്നു അഭിഭാഷകര്‍. ബെന്നിഗാര്‍വിസിനും , വി.രാജേന്ദ്രനുമെതിരെ കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തിനു പരാതി . അനധികൃതമായി തുടര്‍ന്ന കാലത്തെ ഇവരുടെ ഉത്തരവുകളും പരിശോധിക്കണമെന്നു ആവശ്യം
ബെന്നി ഗാര്‍വാസിസിന്‍റേയും വി.രാജേന്ദ്രന്‍റേയും കാലാവധി 2021 ജൂലൈ മാസം 19 നു അവസാനിച്ചിരുന്നു. എന്നാല്‍ നിയമനാസൃതമായുള്ള ഒരു നടപടിക്രമവും പാലിക്കാതെ 2022 സെപ്തംബര്‍ മാസം 26 വരെ തുടരുകയായിരുന്നു. രാഷ്ട്രപതിയോടെ അനുമതിയോടെ തുടരേണ്ട തസ്തികയില്‍ അനധികൃതമായി തുടര്‍ന്നുവെന്നാണ് ആക്ഷേപം . സെക്രട്ടറിയേറ്റിലെ അഡീഷണല്‍ സെക്രട്ടറി റാങ്കുള്ള ഉദ്യോഗസ്ഥയാണ് ഈ സമയത്തെ ഇവരുടെ വേതനത്തെ സംബന്ധിച്ചുള്ള കേസ് നിലവില്‍ ഹൈക്കോടതിയില്‍ നടക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകര്‍ പഴ്സണല്‍ മന്ത്രാലത്തെ സമീപിച്ചത്. ചെയര്‍മാനുള്‍പ്പെടെ ആറു അംഗങ്ങളാണ് ക്യാറ്റിലുള്ളത്.
ഇരു മെമ്പര്‍മാരും അനധികൃതമായി തുടര്‍ന്ന കാലത്ത് സര്‍വീസ് സംബന്ധമായ നിരവധി പരാതികള്‍ പരിശോധിച്ചിരുന്നു. ഇക്കാര്യത്തില്‍ പുനപരിശോധന വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.