സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം പലനിലയ്ക്ക് ജീവിതച്ചിലവേറി നില്‍ക്കുന്ന നേരമാണിത്., അക്കൂട്ടത്തിലേക്ക് സര്‍ക്കാര്‍വക ഒരു പണി കൂടി പ്രാബല്യത്തില്‍ വന്ന ദിവസമാണിത്. അതായത്, ഇതിനകം വാര്‍ത്തയിലൂടെയും മറ്റും മിക്കവരും കേട്ടറിഞ്ഞ.. കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ്, അപേക്ഷ ഫീസ് എന്നിവയുടെ വര്‍ധന ഇന്നുമുതല്‍ നടപ്പായിത്തുടങ്ങി. ഒന്നു രണ്ടും വരെയല്ല, പത്തിരട്ടിയോളം വരെ വര്‍ധന. ഇതെങ്ങനെയായിരിക്കും നമ്മുടെ വീട് എന്ന സ്വപ്നത്തെ , മറ്റു ഏത് കെട്ടിട നിര്‍മാണത്തെയും ബാധിക്കുക ? ഈ അരമണിക്കൂറില്‍ പരിശോധിക്കുന്ന ഒരു കാര്യമതാണ്. ഇതിന് പുറമെ മറ്റൊരു ഉത്തരവ് കൂടി ഇന്ന് പുറത്തായിട്ടുണ്ട്. ജനങ്ങളുടെ പരാതി കേള്‍ക്കാന്‍ അദാലത്ത് നടത്തും മന്ത്രിമാര്‍.. എന്നാലതിലേക്ക് അക്ഷയവഴിയാണ് നിങ്ങള്‍ പരാതി റജിസ്റ്റര്‍ ചെയ്യുന്നത് എങ്കില്‍ ഫീസ് അടക്കണം എന്ന് !. എന്തിനിങ്ങനെ പിഴിയുന്നു എന്നാണ് സര്‍ക്കാരിനോട് ടോക്കിങ് പോയ്ന്‍റിന് ചോദിക്കാനുള്ളത്. ആ ചോദ്യത്തിന് സര്‍ക്കാര്‍ക്കാരിന്‍റെ മറുപടി എന്തായിരിക്കും ?