നൃത്ത വേദിയിൽ മൂന്ന് തലമുറകളുടെ സംഗമത്തിന്് സാക്ഷിയായി പെരുമ്പാവൂർ ശ്രീധർമശാസ്ത ക്ഷേത്രം. കലാമണ്ഡലം സുമതി, മകളും നടിയുമായ ആശ ശരത്ത്, ചെറുമകൾ ഉത്തര ശരത് എന്നിവർ ഒന്നിച്ചാണ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന നൃത്തസന്ധ്യയിൽ ചുവടുവെച്ചത്
ആറുപത് വർഷമായി കലാമണ്ഡലം സുമതി ടീച്ചർ ചിലങ്കയണിയാൻ തുടങ്ങിയിട്ട്. അരങ്ങേറ്റം കുറിച്ച പെരുമ്പാവൂർ ശ്രീധർമശാസ്താ ക്ഷേത്രത്തിൽ മകൾക്കും കൊച്ചു മകൾക്കുമൊപ്പം ചുവടുവെച്ചായിരുന്നു ടീച്ചറുടെ ആഘോഷം. കൂടെ ശിഷ്യഗണങ്ങളും .
ധന്യ മുഹൂർത്തമെന്നാണ് നടി ആശ ശരത് അമ്മക്കും മകൾക്കുമൊപ്പം ചുവടു വെച്ചതിനെ വിശേഷിപ്പിച്ചത്. അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം വേദിയിലെത്തിയതിന്റെ ആഹ്ലാദത്തിലായിരുന്നു ആശ ശരത്തിന്റെ മകൾ ഉത്തര.