TAGS

ഇത്തവണ കാലവര്‍ഷം കനക്കുമെന്ന് യൂറോപ്യന്‍ കാലാവസ്ഥാ മോഡലുകളെ അടിസ്ഥാനമാക്കി ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. എന്നാല്‍ മഴ കുറയുമെന്ന വാദം നോവ എന്ന അമേരിക്കന്‍ ശാസ്ത്രകേന്ദ്രത്തിന്‍റെ പഠനങ്ങളെ ആധാരമാക്കി ഉയര്‍ന്നിട്ടുണ്ട്. ഏപ്രില്‍ 15 ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മണ്‍സൂണ്‍ സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം നടത്തും.

ഈവര്‍ഷത്തെ മണ്‍സൂണ്‍ മഴ ശക്തമായിരിക്കുമെന്നും കേരളത്തില്‍ 2018 ന് സമാനമായ രീതിയില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും വാദിക്കുന്നത് യൂറോപ്യൻ സെന്റർ ഫോർ മീഡിയെ റേഞ്ച് വെതർ ഫോർകാസ്റ്റിന്‍റെ മോഡലുകളെ അടിസ്ഥാനമാക്കിയാണ്. പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൂടും തണുപ്പും ഇടവിട്ട് കൂടുന്നത് മണ്‍സൂണ്‍ ശക്തിപ്പെടുത്തുമെന്നാണ് ഈ മോഡല്‍ പറയുന്നത്. മണ്‍സൂണ്‍ പതിവിലും കുറവായിരിക്കുമെന്നുള്ള വാദം അമേരിക്കയിലെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്‍റെ കാലാവസ്ഥാ മോഡലുകളെ അടിസ്ഥാനമാക്കിയാണ്. എല്‍ നിനോ എന്ന പ്രതിഭാസത്തെ തുടര്‍ന്ന് പസഫിക്ക് സമുദ്രത്തിലെ ചൂട് കൂടുകയും അത് മണ്‍സൂണ്‍കാറ്റുകളെ ദുര്‍ബലമാക്കുകയും ചെയ്യുമെന്നാണ് പ്രവചിക്കപ്പെടുന്നത്. 2009, 2014, 2015 വര്‍ഷങ്ങളില്‍ എല്‍ നിനോ വരുകയും മണ്‍സൂണ്‍ മഴ കുറയുകയും ചെയ്തു. ഈ മാസം 15 ന് ഇന്ത്യന്‍കാലാവസ്ഥാ വകുപ്പ് ഈ വര്‍ഷത്തെ ആദ്യ മണ്‍സൂണ്‍ പ്രവചനം പ്രസിദ്ധീകരിക്കും.