എട്ടുവർഷത്തെ അധ്വാനത്തിനൊടുവിലാണ് പന്തളം കുരമ്പാല ഇടഭാഗം വടക്ക് കരക്കാർ നരസിംഹമെന്ന ദാരുശിൽപം പൂർത്തിയാക്കി ഇന്ന് ഉൽസവത്തിനിറക്കുന്നത്. 24 അടി ഉയരത്തിലാണ് നരസിംഹശിൽപം. മുന്നിൽ തൊഴുതു നിൽക്കുന്ന പ്രഹ്ളാദ ശിൽപത്തിന് ആറടി ഉയരം വരും. നെഞ്ചുവിരിവിനൊത്ത കുമ്പിൾ തടി തേടി ഏറെ അലഞ്ഞെന്ന് സംഘാടകർ പറയുന്നു.

 

Narasimha Sculpture in Pandalam