ചെങ്ങന്നൂരിന്റെ കായികസ്വപ്നങ്ങൾക്ക് കരുത്തേകുമെന്ന വാഗ്ദാനത്തിൽ തുടങ്ങിയ സ്റ്റേഡിയം കോംപക്സ് നിർമാണം എങ്ങുമെത്തിയില്ല. കഴിഞ്ഞ ഓഗസ്റ്റിൽ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയുടെ അമ്പത് ശതമാനം മാത്രം നിർമാണമാണ് ഇതുവരെ പൂർത്തിയായത്.  

 

പെരുങ്കുളം പാടത്തെ ഇരുപത് ഏക്കർ ഭൂമിയിൽ 49 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് സ്റ്റേഡിയം കോംപ്ലക്സിന്റെ നിർമാണം ആരംഭിച്ചത്. 2018ലായിരുന്നു ശിലാസ്ഥാപനം. അത്യാധുനിക സൗകര്യങ്ങളായിരുന്നു വാഗ്ദാനം. 15000 പേർക്കിരിക്കാവുന്ന ഗാലറി, എട്ട് ലൈൻ സിന്തറ്റിക് ട്രാക്ക്, ഫുട്ബോൾ ടർഫ്, ലോങ്ങ് ജംപ് - ട്രിപ്പിൾ ജംപ് പിറ്റുകൾ, രാജ്യാന്തര നിലവാരമുള്ള സ്വിമ്മിങ് പൂൾ എന്നുവേണ്ട കേട്ടാൽ കൊതിതോന്നുംവിധമുള്ള വാഗ്ദാനങ്ങൾ, എല്ലാം കടലാസിൽ മാത്രം ഒതുങ്ങി. സ്റ്റേഡിയം നിർമാണം മുടങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷമാക്കുന്നു. പകുതിയിലധികം പണി ഇനിയും ബാക്കിയാണ്. സ്റ്റേഡിയത്തിലെ മാലിന്യപ്രശ്നത്തിന് കോംപ്ലക്സ് നിർമാണം ആരംഭിച്ചതോടെ പരിഹാരമായെങ്കിലും നിർമാണം എങ്ങുമെത്തുന്നില്ലെന്ന പരാതിയിലാണ് ചെങ്ങന്നൂരിലെ കായികപ്രേമികൾ.

 

The construction of the Chengannur stadium complex become in paper only