dog

ബോംബ് ഭീഷണിയുണ്ടായാൽ നേരിടുന്നതിന്റെ ഭാഗമായി കേരള ഹൈക്കോടതിയിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു. സുരക്ഷ, അഗ്നിരക്ഷ ഉദ്യോഗസ്ഥർ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ മോക്ഡ്രില്ലിൽ പങ്കെടുത്തു. ഇതാദ്യമായാണ് ഹൈക്കോടതിയിൽ ഇത്തരത്തിൽ മോക്ഡ്രിൽ സംഘടിപ്പിച്ചത്.

 

ശനിയാഴ്ച്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് ഹൈക്കോടതി സെക്യൂരിറ്റി ഓഫീസിലേക്ക് ആ കോൾ എത്തുന്നത്. ഹൈക്കോടതിക്കുള്ളിൽ ബോംബ് വച്ചിരിക്കുന്നു. വിവരം ഉടനെ അധികൃതരെ അറിയിച്ച സുരക്ഷ ഉദ്യോഗസ്ഥർ കെട്ടിടത്തിനുള്ളിലെ ആളുകളെ ആദ്യം സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. നിമിഷങ്ങൾക്കകം ബോബ് സ്കോഡും പൊലീസും സ്ഥലത്തെത്തി.

 

പരിശോധന ആരംഭിച്ച് വലിയ താമസമില്ലാതെ തന്നെ ബോംബ് വച്ച സ്ഥലം കണ്ടെത്തി. ബോംബ് വച്ചവനെയും. തുടർന്ന് ആ തീവ്രവാദിയെ തൂക്കിയെടുത്ത് പുറത്തേക്ക്. ബോംബ് കണ്ടെടുത്ത ഉദ്യോഗസ്ഥർ സുരക്ഷിതമായി അത് പുറത്തേക്ക് മാറ്റി. പിന്നെ കൊണ്ടുപോയി. ബോംബ് ഉണ്ടായാൽ നേരിടുന്നതിന്റെ ഭാഗമായിയായിരുന്നു മോക്ഡ്രിൽ സംഘടിപ്പിച്ചത്. ആദ്യമായാണ് ഹൈക്കോടതിയിൽ ഇത്തരത്തിൽ മോക്ഡ്രിൽ നടക്കുന്നത്.