തകര്‍ന്നുവീണ കോഴിക്കോട് കൂളിമാട് പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായി. പാലത്തിന്‍റെ അവസാനവട്ട മിനുക്കുപണികള്‍ പുരോഗമിക്കുകയാണ്. അപ്രോച്ച് റോഡിന്‍റെ നിര്‍മാണവും അന്തിമഘട്ടത്തിലാണ്.
2022 മെയ് 16നാണ് നിര്‍മാണത്തിനിടെ കൂളിമാട് പാലം തകര്‍ന്നുവീണത്. ബീമുകള്‍ തൂണുകളില്‍ ഉറപ്പിക്കുന്നതിനിടെ രണ്ടെണ്ണം പുഴയിലേക്ക് വീഴുകയായിരുന്നു. ഒരെണ്ണം തൂണില്‍ ചരിഞ്ഞ് നില്‍ക്കുകയും ചെയ്തു. ഹൈഡ്രോളിക് ജാക്കിയില്‍ ഉണ്ടായ സാങ്കേതികതകരാറാണ് പ്രശ്നമായത്. ഇതിനെ തുടര്‍ന്ന് പാലത്തിന്‍റെ പണി നിര്‍ത്തിവച്ചു. രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമുണ്ടായി. അഴിമതിയാണ് പാലം തകരാന്‍ കാരണമെന്ന പ്രതിപക്ഷത്തിന്‍റെ ശക്തമായ ആരോപണങ്ങളെ അതിജീവിച്ചാണ് നിര്‍മാണം ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനായത്. പാലത്തിലെ ടാറിങ് പുരോഗമിക്കുകയാണ്. പെയിന്‍റിങ് ജോലികളും
നടക്കുന്നു. അപ്രോച്ച് റോഡ് നിര്‍മാണവും അന്തിമഘട്ടത്തിലാണ്. ഏപ്രില്‍ അവസാനത്തോടെയോ മെയ് ആദ്യവാരത്തിലോ പാലം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനാകുമെന്നാണ് പ്രതീക്ഷ. 25 കോടി രൂപയാണ് നിര്‍മാണചെലവ്.