കേരളം വൈകാതെ വയോധികര്‍ മാത്രം താമസമുള്ള സംസ്ഥാനമായി മാറുമെന്ന് ബിബിസി. പത്തനംതിട്ട കുമ്പനാടിനെ അടിസ്ഥാനമാക്കി തയാറാക്കിയ വാർത്തയാണ് ബിബിസി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. വാർത്ത ചർച്ചയായതോടെ കുമ്പനാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. 

  

'കേരളം: ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യത്തെ ഒരു പ്രേത നഗരം' എന്ന പേരിലാണ് ബിബിസി വാർത്ത പ്രസിദ്ധീകരിച്ചത്. വലിയ വീടുകൾ നിർമിച്ച് പ്രായമായ മാതാപിതാക്കളെ ഒറ്റയ്ക്ക് ആക്കി മക്കൾ വിദേശരാജ്യങ്ങളിലേക്ക് പോകുന്നതായും പല വീടുകളും പൂട്ടിക്കിടക്കുന്നതായുമാണ് വാർത്തയിൽ പറയുന്നത്. കുമ്പനാട്ടിൽ 25,000 ആളുകൾ താമസമുണ്ടെന്നും ഇവിടെയുള്ള 11,118 വീടുകളിൽ ഏകദേശം 15% പൂട്ടിക്കിടക്കുകയാണെന്നും കുമ്പനാട് ഉൾപ്പെടുന്ന കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ജി. ആശ പറഞ്ഞതായും വാർത്തയിൽ പരാമർശിക്കുന്നു. എന്നാൽ താൻ ഇങ്ങനെ യാതൊന്നും പറഞ്ഞില്ലെന്നും കുമ്പനാട് എന്ന നാടിനെ ചെളിവാരിത്തേക്കുകയാണ് ഈ വാർത്തയിലൂടെ ചെയ്തതെന്നും പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.

 

ഇരുനില വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന വൃദ്ധമാതാവിൻ്റെ ദയനീയ ചിത്രം എന്ന രീതിയിൽ അച്ചടിച്ചുവന്നതിൽ വിയോജിപ്പുമായി അവരുടെ മകനും രംഗത്തെത്തി. തന്‍റെ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം തെറ്റിദ്ധരിപ്പിച്ച് ചിത്രം പകർത്തുകയായിരുന്നെന്ന് വീട്ടമ്മ പറഞ്ഞു.

 

BBC report that Kerala will soon become a state where only the elderly live