സ്ത്രീകളുടെ ക്ഷേമത്തിനും കൃഷിക്കും ഊന്നല്‍ നല്‍കി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ബജറ്റ്. സ്കൂളുകളില്‍ കുടിവെള്ള സൗകര്യം വിപുലികരിക്കുന്നതിനായി മൂന്ന് കോടി പന്ത്രണ്ട് ലക്ഷം രൂപ വകയിരുത്തി. ട്രാന്‍സ്ജെന്‍ഡെഴ്സിന് പാര്‍പ്പിടവും തൊഴിലും ബജറ്റ് വിഭനം ചെയ്തു. സ്ത്രീകള്‍, കുട്ടികള്‍, ട്രാന്‍സ്ജെന്‍ഡേഴ്സ് തുടങ്ങി എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്ന പദ്ധതികളുള്‍പ്പെടുത്തിയായിരുന്നു ബജറ്റ് അവതരണം. കാര്‍ഷികമേഖലയ്ക്കായി നാല് കോടി എണ്‍പത്തിയൊന്ന് ലക്ഷം രൂപ വകയിരുത്തി. വന്യജീവികളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ അന്‍പത് ലക്ഷം രൂപ അധികമായി നല്‍കും.

 

സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് ആയവിനിമയത്തില്‍ പ്രവീണ്യം നല്‍കാല്‍ ലക്ഷ്യം വെച്ച് ഗോടെക് പദ്ധതി നടപ്പാക്കും. മാലിന്യ നിര്‍മ്മാര്‍ജനത്തിന് പത്ത് കോടി രൂപ വകയിരുത്തി. ജില്ല ശുചിത്വ മിഷന്റെ സഹായത്തോടെ ഫിക്കല്‍ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കും. മല്‍സ്യതൊഴിലാളി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപയും വകയിരുത്തി.

 

Thiruvananthapuram District Panchayath Budjet