chris-global-thiruvalla

മാലിന്യസംസ്കരണത്തില്‍ മാതൃകയാകുകയാണ് തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ് ഗ്ലോബല്‍ എന്ന സ്ഥാപനം. തിരുവല്ലാ മോഡല്‍ മാലിന്യസംസ്കരണം എന്ന പദ്ധതി ആവിഷ്കരിച്ച് ഫലപ്രദമായി നടപ്പാക്കാന്‍ നഗരസഭയെ സഹായിക്കുന്നത് ക്രിസ് ഗ്ലോബലാണ്. 

 

അണ്‍വാണ്ടഡ് ഇസ് വാണ്ടഡ് എന്നതാണ് ക്രിസ് ഗ്ലോബലിന്‍റെ ആപ്തവാക്യം. ശാസ്ത്രീയമായി മാലിന്യം സംസ്കരിച്ച് അവ പുനരുപയോഗ യോഗ്യമാക്കുന്ന രീതിയാണ് ക്രിസ് ഗ്ലോബല്‍ വികസിപ്പിച്ചെടുത്തത്. വീടുകള്‍, കടകള്‍, ഫ്ലാറ്റുകള്‍ എന്നിവിടങ്ങളില്‍നിന്ന് ഹരിതകര്‍മസേന മാലിന്യം ശേഖരിക്കും. ശേഖരിച്ച മാലിന്യം തിരുവല്ല നഗരസഭാ സ്റ്റേഡിയത്തിന് സമീപത്തെ ഷെഡില്‍ സംഭരിക്കും. പിന്നീട് വിവിധയിനം പ്ലാസ്റ്റിക്, കടലാസ്, കുപ്പികള്‍, കുപ്പിച്ചില്ലുകള്‍ തുടങ്ങിയവയായി വേര്‍തിരിക്കും. ഇവ വെന്‍ഡിങ് മെഷീന്‍ ഉപയോഗിച്ച് കെട്ടുകളായി അടുക്കും. പിന്നീട് അവ വിവിധ സ്ഥാപനങ്ങള്‍ക്ക് കൈമാറും.

 

പ്ലാസ്റ്റിക് പൊടിച്ചത് റോഡ് ടാറിങ്ങിനും ഉപയോഗിക്കുന്നുണ്ട്. ജൈവമാലിന്യസംസ്കരണത്തിനായി ഉറവിട മാലിന്യസംസ്കരണ രീതിയാണ് നടപ്പാക്കുന്നത്. ഇപ്പോള്‍ തിരുവല്ല, മൂവാറ്റുമുഴ നഗരസഭകളില്‍ ക്രിസ് ഗ്ലോബലിന്‍റെ പദ്ധതി ഫലപ്രദമായി നടപ്പാക്കിവരുന്നു.