ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പെന്‍ഷന്‍ മാനദണ്ഡം മാറ്റിയ നടപടി തിരുത്തി സര്‍ക്കാര്‍. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ക്ക് താല്‍ക്കാലിക വൈകല്യ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ക്ഷേമപെന്‍ഷന്‍ നല്‍കണമെന്ന് ധനവകുപ്പ് ഉത്തരവിട്ടു. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
ഭിന്നശേഷി കുട്ടികളുടെ പെന്‍ഷനുള്ള അര്‍ഹതാമാനദണ്ഡങ്ങള്‍ മാറ്റി കഴിഞ്ഞ നവംബറിലാണ് പഞ്ചായത്ത് ഡയറക്ടര്‍ ഉത്തരവിറക്കിയത്. സ്ഥിര ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രം സാമൂഹിക സുരക്ഷാ പെന്‍ഷന്‍ എന്നതായിരുന്നു പുതിയ ഉത്തരവ്. ശാരീരിക മാനസിക െവല്ലുവിളി നേരിടുന്നവര്‍ക്ക് സ്ഥിരം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ലഭിക്കുക 18 വയസ് പൂര്‍ത്തിയാക്കിയാല്‍ മാത്രമാണ്. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ പെന്‍ഷന്‍ മുടങ്ങി തുടങ്ങിയതോടെയാണ് പ്രതിഷേധവുമായി മാതാപിതാക്കള്‍ രംഗത്തെത്തിയത്. ഒടുവില്‍ പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവ് ധനവകുപ്പ് തിരുത്തി. പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ക്ക് ആരോഗ്യവകുപ്പ് നല്‍കുന്ന താല്‍ക്കാലിക വൈകല്യമെന്ന് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ അനുവദിക്കണം.
2016െല ഭിന്നശേഷി അവകാശനിയമത്തിന് വിരുദ്ധമായാണ് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റിനുള്ള മാനദണ്ഡം മാറ്റിയത്. ഇതിനെതിരെ ഭിന്നശേഷി കമ്മിഷനും രംഗത്തെത്തിയിരുന്നു. സ്ഥിരവരുമാനം പ്രതിവര്‍ഷം ഒരു ലക്ഷത്തില്‍ താഴെയുള്ള കുടുംബങ്ങളിലെ ഭിന്നശേഷി കുട്ടികള്‍ക്കാണ് പ്രതിമാസം 1600 രൂപ വീതം പെന്‍ഷന്‍ നല്‍കി വരുന്നത്.
Government reevaluate pension scheme for disabled Children