busstand

TAGS

നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പാലക്കാട് മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് നിര്‍മാണം തുടങ്ങി. നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്ന് നഗരസഭ ഭരണസമിതി വ്യക്തമാക്കി. രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ താല്‍പര്യം കണക്കിലെടുത്തുള്ള ഇടപെടല്‍ വേണമെന്ന് വി.കെ.ശ്രീകണ്ഠന്‍ എം.പിയും പറഞ്ഞു. 

 

രാഷ്ട്രീയ വിവാദങ്ങള്‍ക്കും തുടര്‍ സമരങ്ങള്‍ക്കും ഒടുവിലാണ് ബസ് സ്റ്റാന്‍ഡ് നിര്‍മാണം തുടങ്ങിയത്. വി.കെ.ശ്രീകണ്ഠന്‍ എം.പിയുടെ ഫണ്ടില്‍ നിന്നും രണ്ട് കോടി രൂപ പദ്ധതിക്കായി അനുവദിച്ചു. അവശേഷിക്കുന്ന സമയം തര്‍ക്കിച്ച് കളയാതെ ഒറ്റക്കെട്ടായി പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിക്കണമെന്ന് എം.പി പറഞ്ഞു. ഗ്രീന്‍ഫീല്‍ഡ് ഹൈവേയും, വ്യവസായ ഇടനാഴിയും കൂടി യാഥാര്‍ഥ്യമാകുന്നതോടെ പാലക്കാട് നഗരം കൂടുതല്‍ വികസനത്തിലേക്കുയരും. 

 

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ അവസ്ഥ വരാതെ എത്രയും വേഗം നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. നഗരസഭാധ്യക്ഷ പ്രിയ അജയന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പങ്കെടുത്തു. നിര്‍മാണം വൈകുന്ന സാഹചര്യത്തില്‍ പല സ്വകാര്യ ബസുകളും മുന്‍സിപ്പല്‍ സ്റ്റാന്‍ഡിലേക്ക് കയറാതെ യാത്ര തുടരുന്ന സ്ഥിതിയുണ്ടായിരുന്നു. പദ്ധതിക്കായി നാഷണല്‍ ജനതാദള്‍ 165 ദിവസമാണ് സമരമുഖത്തുണ്ടായിരുന്നത്.