പിന്നിട്ടത് ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണഓര്‍മയുടെ 73ആം ആണ്ട്. 1950 ഫെബ്രുവരി 28നായിരുന്നു ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമിക്കപ്പെട്ടത്. ഇടപ്പള്ളി സ്റ്റേഷന്‍ ചരിത്ര സ്മാരകമായി നിലനിര്‍ത്തണമെന്ന ആവശ്യവുമായി വിവിധയിടങ്ങള്‍ കയറിയിറങ്ങുകയാണ് അന്ന് ആക്രമണത്തില്‍ കൊല്ലപ്പെട്ട കെ.ജെ മാത്യു എന്ന പൊലീസ് കോണ്‍സ്റ്റബിളിന്റെ മകന്‍ കെ.എം. ജോസ്
അന്ന് ഒരുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശുശുവായിരുന്നു കെ.എം. ജോസ്. പുറത്തുവരും മുന്‍പെ അവന് അച്ഛന്‍ നഷ്ടപ്പെട്ടിരുന്നു. തന്റെ അച്ഛന്റെ മരണത്തിന് കാരണക്കാര്‍ ആരാണ്. സ്റ്റേഷന്‍ ആക്രമിച്ചവരോ, ഭരണകൂടമോ, അതോ തന്റെ വിധിയോ. ഇന്നും കിട്ടിയിട്ടില്ല ജോസിന് ആ ചോദ്യത്തിന് ഉത്തരം. പിതൃസ്നേഹത്തിന്റെ തലോടല്‍ ലഭിക്കാതെ പോയതിന്റെ വിങ്ങല്‍ ആ മനുഷ്യനില്‍ ഇന്നുമുണ്ട്. കറുപ്പും വെളുപ്പുമാര്‍ന്ന മങ്ങിയൊരുപടം നെഞ്ചോടുചേര്‍ത്ത് നഷ്ടവാല്‍സല്യത്തിന്റെ ചൂടും ചൂരും ഇന്നും അറിയുന്നു. അതുകൊണ്ടാണ് ചരിത്ര സമരത്തിന് സാക്ഷ്യമായ, തന്റെ അച്ഛന്‍ മരിച്ചിടം ചരിത്ര സ്മാരകമാക്കണമെന്ന ആവശ്യവുമായി ഇങ്ങനെ പലരെയും സമീപിക്കുന്നത്
പഴയ സ്റ്റേഷന്‍ കെട്ടിലും മട്ടിലും മാറിയിട്ടുണ്ട്. ഷീറ്റുമേഞ്ഞു, മേല്‍ക്കൂരവന്നു. ഇനിയും മാറ്റംവരുത്തരുതെന്ന് ജോസ് പറയുന്നു. ആലപ്പുഴ ചേര്‍്ത്തല സ്വദേശിയാണ് ജോസ്.
------------------------