കുമരകം : കോട്ടയം– കുമരകം റോഡിൽ നിയന്ത്രണം നഷ്ടമായ ആഡംബര കാർ കാർ റോഡരികിലെ പാടത്തേക്ക് മറിഞ്ഞ് അപകടം. കാറിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം കാരാപ്പുഴ സ്വദേശി മനോഹരനും ഭാര്യയുമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. എറണാകുളത്തെ ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് വരിയായിരുന്നു ഇവർ.