malappuam-reunion

TAGS

45 വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തുകൂടി മലപ്പുറം വളാഞ്ചേരി ഹയര്‍ സെക്കണ്ടറി സ്കൂളിലെ 1976–77 വര്‍ഷത്തെ എസ്എസ്എല്‍സി ബാച്ച്. സ്‍മൃതി 77 എന്ന പേരില്‍ സംഘടിപ്പിച്ച പൂര്‍വവിദ്യാര്‍ഥി സംഗമം കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഒത്തുചേരലിന്‍റെ ഭാഗമായി അധ്യാപകരെയും  ആദരിച്ചു.

 

ഒരിക്കല്‍ കൂടി വിദ്യാലയമുറ്റത്ത് അവരെല്ലാവരും ഒത്തുകൂടി. വര്‍ഷങ്ങള്‍ക്കിപ്പുറം ഒന്നിച്ചിരുന്ന് പഠിച്ച കൂട്ടുകാരേയും കൂട്ടുകാരികളേയും നേരില്‍ കണ്ടപ്പോള്‍ കുസൃതിയും കളിതമാശകളുമായി അവര്‍ കളം പിടിച്ചു. 45 വര്‍ഷം മുന്‍പ് സ്കൂളിന്‍റെ പടിയിറങ്ങിയവരാണ് വീണ്ടും ഒത്തുകൂടിയത്. ശരീരത്തെ വാര്‍ധക്യം ബാധിച്ചെങ്കിലും മനസ്സിലും സൗഹൃദത്തിലും ഇപ്പോഴും ചുറുചുറുക്ക്

 

ഒത്തുചേരലില്‍ പ്രിയപ്പെട്ട അധ്യാപകരേയും അവര്‍ മറന്നില്ല. അധ്യാപകര്‍ക്ക് മുന്നില്‍ എപ്പോഴും അനുസരണയുള്ള അവരുടെ സ്വന്തം കുട്ടികള്‍ . സ്കൂള്‍ വരാന്തയില്‍ അവര്‍ പഴയ പത്താം ക്ലാസുകാരായി, തമാശ പറഞ്ഞു, പൊട്ടിച്ചിരിച്ചു.‌