kannuruniversity

വിവിധ തസ്തികകളിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നൽകിയ പട്ടിക കണ്ണൂർ സർവകലാശാല ഒരു വർഷത്തിലേറെ പൂഴ്ത്തിവച്ചു.വിവരാവകാശ അപേക്ഷയിലൂടെ പൂഴ്ത്തിവെപ്പ് തെളിഞ്ഞപ്പോൾ അതിവേഗം ഇന്റർവ്യൂ നടത്താനുള്ള ശ്രമം സർവകലാശാല തുടങ്ങി.സ്വന്തക്കാർക്കു തുടർച്ചയായി താൽക്കാലിക നിയമനം നൽകുന്നതിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പട്ടിക പൂഴ്ത്തിയെന്നാണ് ഉയരുന്ന ആക്ഷേപം.

 

ലൈബ്രറി അസിസ്റ്റന്റ് തസ്തികയിലേക്കുള്ള 3 ഒഴിവുകളിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പട്ടിക സർവകലാശാലയിൽ ലഭിച്ചത് കഴിഞ്ഞ വർഷം ഫെബ്രുവരി 23 ന്, അതിന്റെ ഇന്റർവ്യൂ  നടത്താൻ പോകുന്നത്  ഒരു വർഷത്തിനു ശേഷം ഈ വരുന്ന മാർച്ച് എട്ടിനാണ്. ഇതേ തസ്തികയിൽ 2022 ഓഗസ്റ്റ് 6നു ലഭിച്ച പട്ടികയിലെ ഒരു ഒഴിവിലേക്കുള്ള ഇന്റർവ്യൂവും മാർച്ച് എട്ടിനു തന്നെ. പ്രഫഷനൽ അസിസ്റ്റന്റിന്റെ 12 ഒഴിവുകളിലേക്കുള്ള 3 പട്ടികകൾ സർവകലാശാലയിൽ 2022 ഏപ്രിൽ 13,  മേയ് 4, ഓഗസ്റ്റ് 16 തീയതികളിൽ  ലഭിച്ചുവെങ്കിലും ഇന്റർവ്യൂ നടത്താൻ പോകുന്നത് മാർച്ച് എട്ടിനാണ്. ലൈബ്രറി അസിസ്റ്റന്റിന്റെ 4 ഒഴിവുകളിലേക്ക് 2022 ഫെബ്രുവരി 23നും ഓഗസ്റ്റ് 6നും ലഭിച്ച പട്ടികകളിലുള്ളവരുടെ ഇന്റർവ്യൂവും വരുന്ന മാർച്ച് എട്ടിനാണ് നടത്തുക.

 

സർവകലാശാല നിയമനം വൈകിപ്പിക്കുന്നതും പട്ടിക പൂഴ്ത്തി വയ്ക്കുന്നതും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്ത, അർഹരായ ഉദ്യോഗാർഥികൾക്ക് തൊഴിലവസരം നഷ്ടപ്പെടാൻ ഇടയാക്കും. എംപ്ലോയ്മെന്റ് എക്സേഞ്ചിൽ നിന്ന് പട്ടിക ലഭിച്ചാൽ  3 മാസത്തിനകം നിയമനം നടത്തണമെന്നാണു നിയമം. 

 

Kannur University has been hoarding the list given by Employment Exchange for various posts for more than a year