കോഴിക്കോട് രോഗിയുടെ കാലുമാറി ശസ്ത്രക്രിയ നടത്തിയതില്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങി കുടുംബം. കാലുമാറി ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്ന ആശുപത്രിയുടെ വിശദീകരണം പുറത്തു വന്നതിന് പിന്നാലെയാണ് തീരുമാനം. പരിശോധന റിപ്പോര്‍ട്ടുകളില്‍ അധികൃതര്‍ കൃത്രിമം കാണിച്ചുവെന്ന് സജിനയുടെ മകള്‍ ഷിംന മനോരമ ന്യൂസിനോട് പറഞ്ഞു. 

 

തിങ്കളാഴ്ചയാണ് ഇടതുകാലിന് ശസ്ത്രക്രിയ നടത്തനായി സജിനയെ കോഴിക്കോട്ടെ നാഷണല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കു മുന്‍പുള്ള പരിശോധനകളും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ശസ്ത്രക്രിയ നടത്തിയ ശേഷമാണ് കാലുമാറിയ വിവരം അറിഞ്ഞത്.

 

വാതിലിനിടയില്‍പ്പെട്ട് ഇടതുകാലിന് പരുക്കേറ്റ് ഒരു വര്‍ഷമായി ചികില്‍സയിലാണ് സജിന. ആറ് മാസമായി ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ തന്നെയാണ് ചികില്‍സിച്ചുകൊണ്ടിരിക്കുന്നത്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് കുടംബത്തിന്റെ ആവശ്യം. അതേസമയം കാലുമാറിയല്ല ശസ്ത്രക്രിയ നടത്തിയതെന്നും, വലതുകാലിന് ശസ്ത്രക്രിയ നടത്തുന്നതിന് മുന്‍പ് സജിനയുടെ ഭര്‍ത്താവ് സമ്മതപത്രം ഒപ്പിട്ടുനല്‍കിയതായും നാഷണല്‍ ഹോസ്പ്പിറ്റല്‍ വിശദീകരണ കുറിപ്പ് ഇറക്കിയിട്ടുണ്ട്. 

 

Surgery mistake; family is about to approach the Human Rights Commission