subicremation
പ്രിയപ്പെട്ട കലാകാരിക്ക് വിട ചൊല്ലി നാട്. സുബി സുരേഷിനെ അവസാനമായി ‌കാണാൻ ഒട്ടേറെ പേരാണ് പുത്തൻപള്ളി പാരിഷ് ഹാളിൽ എത്തിചേരുന്നത്. സിനിമാ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും അന്തിമോപചാരമർപ്പിക്കാനായി എത്തിച്ചേർന്നു. വൈകീട്ട് മൂന്നു മണിക്ക് ചേരനെല്ലൂർ പൊതു ശ്മശാനത്തിലാണ് സംസ്കാരം.