vizhinjam-sub-station

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ ഇലക്ട്രിക് സബ്സ്റ്റേഷന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കമ്മീഷന്‍ ചെയ്തു. തുറമുഖത്തെ ബാക്കപ്പ് യാര്‍ഡിലെക്കുള്ള വൈദ്യുതി വിതരണം സുഗമമാക്കുന്നതിനാണിത്. തുറമുഖത്തെ പുലിമുട്ട് നിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്. 

 

കണ്ടെയ്നര്‍ ടെര്‍മിനലിലേക്കും, ബാക്കപ്പ് യാര്‍ഡിലെക്കുമുള്ള വൈദ്യുതി വിതരണത്തിനാണ് പുതിയ സബ്സ്റ്റേഷന്‍ നിര്‍മിച്ചത്. മൂന്ന് ട്രാന്‍സ്ഫോര്‍മറുകള്‍, സ്വിച്ച് ബോര്‍ഡുകള്‍, നിയന്ത്രണ ഉപകരണങ്ങള്‍ എന്നിവ വോള്‍ട്ടേജിനനുസരിച്ച്  വൈദ്യുതി വിതരണം ചെയ്യുന്നതിന് സ‍‍‍ഹായകരമാവും. നിരീക്ഷണ നിയന്ത്രണ സംവിധാനങ്ങളൊടൊപ്പം ഇലക്ട്രിക് പാനല്‍ ഏരിയായും, കണ്ട്രോള്‍ റൂമും ക്രമീകരിച്ചിട്ടുണ്ട്. ഭാവിയിലെ വൈദ്യുതി ആവശ്യത്തിനു കൂടി ഉതകുന്നതിനുള്ള 

 

രൂപകല്‍പ്പനയാണ് നല‍്‍‍കിയിരിക്കുന്നത്. 1163 ചതുരശ്ര മീറ്ററാണ് സബ്സ്റ്റേഷന്റെ വിസ്തീര്‍ണം. അത്യാധുനിക സംവിധാനങ്ങളുള്ള  തുറമുഖത്തിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് മികച്ച വൈദ്യുതി വിതരണ സംവിധാനം ആവശ്യമാണ്. ഏതെങ്കിലും തരത്തില്‍ വൈദ്യുതി നിലച്ചാല്‍ പകരം സംവിധാനവും ഒരുക്കിയിട്ടുണ്ട്. സബ്സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ പദ്ധതിയുടെ മറ്റ് പ്രവര്‍ത്തനങ്ങളും വേഗത്തിലാകും.

 

Electric substation at Vizhinjam has been commissioned