sfi-leafer

TAGS

ഹരിപ്പാട്ട് ഹരിപ്പാട്ട് എസ്.എഫ്.ഐ. വനിതാ നേതാവിനെ ഡി.വൈ.എഫ്.ഐ. ഭാരവാഹി മർദിച്ചതില്‍ കേസെടുക്കാതെ പൊലീസ്.. പരാതി കിട്ടിയാല്‍ മാത്രമേ കേസെടുക്കൂവെന്നാണ് നിലപാട്.  എന്നാല്‍, ‌പരാതി നൽകില്ലെന്ന് പെൺകുട്ടിയിൽ നിന്നും പാര്‍ട്ടി നേതാക്കള്‍ ഉറപ്പുവാങ്ങിയിരിക്കുകയാണ്. അതേസമയം,  മർദനമേറ്റ എസ്.എഫ്.ഐ. വനിതാ  നേതാവിനെതിരെ ഡി.വൈ.എഫ്.ഐയിലെ ഒരുവിഭാഗം നീക്കം ശക്തമാക്കി.

 

ഹരിപ്പാട് നാരകത്രയിൽ വച്ച് ഇന്നലെ വൈകിട്ടാണ് SFI വനിതാ നേതാവിന് മർദനമേറ്റത്. DYFI ബ്ലോക്ക് വൈസ് പ്രസിഡന്റാണ് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചത്. മർദനമേറ്റ് മണിക്കൂറുകളായിട്ടും പൊലിസിൽ പരാതി ചെന്നില്ല. പരാതി കൊടുക്കുമെന്ന് പറഞ്ഞ പെൺകുട്ടി CPM-Dyfi നേതാക്കളുടെ സമ്മർദത്തെ തുടർന്ന് പിന്നീട് പരാതിയില്ലെന്ന് വ്യക്തമാക്കി.

 

CPM-DYFI നേതാക്കളാണ് ഒത്തുതീർപ്പ് ചർച്ച നടത്തിയത്. പരാതി നൽകിയാൽ ഭാവിയിൽ പ്രശ്നമുണ്ടാ കുമെന്ന് പറഞ്ഞ് മാതാപിതാക്കളെയും ഭയപ്പെടുത്തി. പരാതിയില്ലാത്ത തിനാൽ കേസെടുക്കാനാവില്ലെന്ന നിലപാടാണ് പൊലിസിന്. SFI വനിതാ നേതാവിന് മർദനമേറ്റത് പൊലീസ് അറിഞ്ഞെങ്കിലും പാർട്ടി സമ്മർദത്തെ തുടർന്ന് അനങ്ങിയില്ല. ആക്രമണത്തിനിരയായ പെൺകുട്ടിക്കെതിരെ ഹരിപ്പാട് DYFI യിൽ ഒരു വിഭാഗം രംഗത്തു വന്നു. മർദിച്ച DYFI നേതാവിനൊപ്പം മർദനമേറ്റ SFI വനിതാ നേതാവിനെയും പുറത്താക്കണമെന്ന് ഒരു വിഭാഗംഇന്നലെ രാത്രിയിൽ നടന്ന DYFI ഏരിയ യോഗത്തിൽ ആവശ്യപ്പെട്ടു.

DYFI നേതാവിന്റെ മർദനമേറ്റ SFIവനിതാ നേതാവിനെതിരെ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. DYFI ബ്ലോക്ക് ഭാരവാഹിയായ യുവാവിനെതിരെ പരാതി നൽകിയതിനാണ് SFI വനിതാ നേതാവിന് മർദനമേറ്റത്.