തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൻ്റെ പ്രവർത്തന സമയം രാവിലെ 9 മുതൽ രാത്രി 9 വരെ. നിലവിൽ ഐ.ഐ.ടികൾ, എൻ.ഐ.ടികൾ എന്നിവിടങ്ങളിൽ മാത്രമാണ് 12 മണിക്കൂർ പ്രവർത്തന സമയമുള്ളത്. ഈ സമയക്രമം പിന്തുടരുന്ന സംസ്ഥാനത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമായി സി.ഇ.ടി മാറി. മറ്റു കോളജുകളിലേക്കും സമയമാറ്റം കൊണ്ടുവരുമെന്നും ഉദ്ഘാടനം ചെയ്തു മന്ത്രി ആർ.ബിന്ദു പറഞ്ഞു

 

ചരിത്രപരമായ തീരുമാനത്തിലേക്കാണ് സി. ഇ. ടി നടന്നു കയറിയത്.നാലു മണിക്ക് റഗുലർ ക്ലാസ് സമയം കഴിഞ്ഞ് അഞ്ചുമണിക്കൂർ കൂടി അധികമായി ലാബ്, ലൈബ്രറി, സെൻട്രൽ കംപ്യൂട്ടിങ്ങ് ഫെസിലിറ്റി തുടങ്ങിയവ വിദ്യാർഥികൾക്ക് അധികമായി ഉപയോഗിക്കാൻ കഴിയും.  ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനം കയ്യടിയോടെയാണ് വിദ്യാർഥികൾ സ്വാഗതം ചെയ്തത്. പുതിയ തീരുമാനത്തിൽ വിദ്യാർഥികൾക്കും സന്തോഷം. പുതിയ കെട്ടിട സമുച്ചയത്തിൻ്റേയും നവീകരിച്ച കംപ്യൂട്ടർ ലാബ് ഫെസിലിറ്റിയുടേയും ഉദ്ഘാടനവും നടന്നു