bussticker

 കൊച്ചിയില്‍ ബസുകളുടെ ഗതാഗത നിയമലംഘനങ്ങള്‍ പൊതുജനത്തിന് പൊലീസിനെ അറിയിക്കാനുള്ള നമ്പര്‍ ബസുകളില്‍ പതിച്ചു തുടങ്ങി. ചിത്രങ്ങളും, ദൃശ്യങ്ങളും വാട്സാപ്പ് ചെയ്യാനാകും. ബസുകള്‍ മാത്രമല്ല മറ്റ് സ്വകാര്യവാഹനങ്ങളുടെ നിയമലംഘനങ്ങളും അറിയിക്കാം. ഇന്നലെ നടത്തിയ പരിശോധനയില്‍ ലഹരി ഉപയോഗിച്ച് വാഹനമോടിച്ച രണ്ടുപേര്‍കൂടി പിടിയിലായി.

6238100100 കൊച്ചി നഗരത്തിലുണ്ടാകുന്ന ഗതാഗത നിയമലംഘനങ്ങള്‍ തെളിവുസഹിതം അധികൃതരെ അറിയിക്കാന്‍ ഈ നമ്പറുണ്ടാകും. അപകടകരവും, അശ്രദ്ധവുമായ ‍ഡ്രൈവിങ്, ലഹരി ഉപയോഗം, മറ്റ് നിയമലംഘനങ്ങള്‍ എല്ലാം അറിയിക്കാം. ബസുകള്‍ മാത്രമല്ല മറ്റ് സ്വകാര്യവാഹനങ്ങളുടെ നിയമലംഘനങ്ങളും അറിയിക്കാം.ഇന്നലെ കൊച്ചിയില്‍ നടത്തിയ പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് രണ്ടും, അശ്രദ്ധവും അപകടകരവുമായ ഡ്രൈവിങ്ങിന് പതിനൊന്നും കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.