കയര്‍മേഖലയെ തിരിഞ്ഞുനോക്കാത്തതിന്  സര്‍ക്കാരിനെയും വ്യവസസായമന്ത്രിയെയും പ്രതിക്കൂട്ടിലാക്കി സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയുടെ സമരം.  സര്‍ക്കാരിനെതിരായ വിമര്‍ശനം കടുപ്പിച്ച്  ത്രിദിന സത്യഗ്രഹ സമരമാണ്  AITUC ആരംഭിച്ചത്.

പി രാജീവ്  മന്ത്രിയായ വന്നതിന് ശേഷം പരമ്പരാഗത വ്യവസായമായ കയര്‍ മേഖലയെ തിരഞ്ഞുനോക്കുന്നില്ലെന്ന് കാലങ്ങളായുള്ള പരാതിയാണ് ഒടുവില്‍ സമരരൂപത്തിലേക്ക് മാറിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതിന് ശേഷം പരമ്പരാഗത വ്യവസായത്തില്‍ ഒരു മാറ്റവുമില്ലെന്ന് വിമര്‍ശിക്കുന്നത് സിപിഐ സംഘടനയാണ്. കയര്‍മേഖലയില്‍ കൂലിയില്ല, കയര്‍ കെട്ടിക്കിടക്കുന്നു, തൊഴിലാളികള്‍ വ്യവസായം വിടുന്നു തുടങ്ങി പരാതികള്‍ പറഞ്ഞു മടുത്തതോടെയാണ് സെക്രട്ടറിയേറ്റ് പടിക്കലേക്ക് ഇറങ്ങിയത്. നാളെ വരെ സെക്രട്ടറിേയറ്റ് പടിക്കല്‍ സത്യാഗ്രഹമിരിക്കുന്ന എഐടിയുസി മറ്റന്നാള്‍ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.