gazal

കോഴിക്കോട് വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളികള്‍ക്കൊപ്പം ഗസല്‍രാവ് തീര്‍ത്ത് സംഗീതസംവിധായകന്‍ എം.ജയചന്ദ്രന്‍. കേരള ഗസല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വലിയങ്ങാടി മാര്‍ക്കറ്റില്‍ ഒരുക്കിയ സംഗീതപരിപാടിയാണ് ആസ്വാദകരുടെ മനം കവര്‍ന്നത്. 

 

ബാബുക്കയുടെ പാട്ടില്‍ പെയ്തു തുടങ്ങിയ ഇശല്‍മഴ റാഫിയും, ഉമ്പായിയും കടന്ന് ഗാനഗന്ധര്‍വനിലെത്തി നിറഞ്ഞു. വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളികളും അടങ്ങുന്ന പാട്ടുക്കൂട്ടത്തിനൊപ്പം മൂളാന്‍ എം. ജയചന്ദ്രനും കൂടിയപ്പോള്‍ മഴ തകര്‍ത്തു പെയ്തു. വലിയങ്ങാടിത്തെരുവിലെ ഗസലൊലികള്‍ ആസ്വദിക്കാന്‍ എത്തിയവരുമേറെ..