സമുദ്രപരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് മലിനീകരണ നിയന്ത്രണ പരിശീലനവുമായി തീരസംരക്ഷണ സേന. ക്രൂഡ് ഓയില്‍ കടലില്‍ പരന്നൊഴുകാതെ നിയന്ത്രിക്കുകയാണ് പ്രധാനം. പത്തൊന്‍പത് സര്‍ക്കാര്‍ സംവിധാനങ്ങളെ ഏകോപിപ്പിച്ചായിരുന്നു പരിശീലനം.
കടലില്‍ പരന്നൊഴുകുന്ന ക്രൂഡ് ഓയില്‍ രാസവിഘടനത്തിലൂടെ നശിപ്പിക്കുന്ന ഹെലി സ്കിമ്മിങ്. എണ്ണ വിഘടിപ്പിക്കാനുള്ള രാസവസ്തു ഹെലികോപ്റ്ററിലെ ഓയില്‍ സ്പിന്‍ ഡിസ്പെന്‍സര്‍ സംവിധാനമുപയോഗിച്ച് സ്പ്രേ ചെയ്യും. രാസഘടന നശിക്കുന്ന ക്രൂഡ് ഓയില്‍ കടലില്‍ അലിഞ്ഞുചേരും. എണ്ണ കരയിലേയ്ക്ക് എത്താതെ തടഞ്ഞു നിര്‍ത്തി പമ്പുചെയ്തുനീക്കുന്നത് മറ്റൊരു മാര്‍ഗം.
കടലില്‍ പരന്നൊഴുകുന്ന എണ്ണ പ്രകൃതിയ്ക്കും ജീവജാലങ്ങള്‍ക്കും ദോഷമുണ്ടാക്കാതെ നിര്‍മാര്‍ജനം ചെയ്യാനാകുമെന്നതാണ് നേട്ടം. മലിനീകരണ നിയന്ത്രണത്തിന് ബോധവല്‍ക്കരണവും പദ്ധതിയുടെ ഭാഗമാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ദുരന്തനിവാരണ സേന, ഫിഷറീസ് വകുപ്പ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് തുടങ്ങിയവരെയെല്ലാം ഏകോപിപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍.