mgwb

 

മഹാരാജാസിന്‍റെ മണ്ണില്‍ മഹാത്മാഗാന്ധി സര്‍വകലാശാല കലോല്‍സവത്തിന് തുടക്കം. ‌കലാവൈവിധ്യങ്ങള്‍ സൂചിപ്പിച്ച് അനേക എന്ന പേരില്‍  എട്ട് വേദികളിലായാണ് മല്‍സരം . എണ്ണായിരത്തിയഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന കലോല്‍സവം ഞായറാഴ്ച സമാപിക്കും. 

കോവിഡ് തീര്‍ത്ത ഇടവേളയ്ക്ക് ശേഷമെത്തുന്ന കലോല്‍സവത്തിന് വലിയ വരവേല്‍പാണ് . മറൈന്‍ഡ്രൈവില്‍ നിന്നാരംഭിച്ച വര്‍ണാഭമായ ഘോഷയാത്ര പ്രധാനവേദിയായ മഹാരാജാസ് മെന്‍സ് ഹോസ്റ്റല്‍ ഗ്രൗണ്ടില്‍ എത്തിചേര്‍ന്നതോടെ ഉദ്ഘാന സമ്മേളനത്തിന് തുടക്കമായി. പ്രശസ്ത നാടക നടി നിലമ്പൂര്‍ ആയിഷ തിരിതെളിച്ചു.

ബെന്യാമിനും ജി.ആര്‍ ഇന്ദുഗോപനും അടക്കം സാഹിത്യ–സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. നാലുദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ അറുപത്തിനാല് ഇനത്തിലാണ്  മല്‍സരങ്ങള്‍. മല്‍സരാര്‍ഥികളില്‍ മൂന്നുപേര്‍ ട്രാന്‍സ്ജെന്‍ഡറാണ് . നങ്ങേലിയെന്ന പ്രധാനവേദിയില്‍ തിരുവാതിരയോടെയാണ് മല്‍സരങ്ങള്‍ തുടങ്ങിയത്.