കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പെരിഞ്ഞനത്ത് എഴുന്നള്ളിച്ചു. രാമനെ ഒരുനോക്ക് കാണാൻ നൂറു കണക്കിന് ആന പ്രേമികൾ എത്തി.
പെരിഞ്ഞനം എസ് എസ് ഡിപി സമാജം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തൈപ്പൂയ ഉത്സവത്തിലെ മുഖ്യ ആകർഷണം ഗജവീരൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആയിരുന്നു. പകൽ പൂരത്തിൽ രാമനെ എഴുന്നള്ളിച്ചു. ഭഗവാന്റെ തിടമ്പേറ്റി രാമൻ തലയെടുപ്പോടെ നിന്നു . തട്ടകക്കാർ ആവേശത്തിലായി. അഞ്ച് ആനകളുടെ അകമ്പടിയോടെയായിരുന്നു എഴുന്നള്ളിപ്പ്.
തൃപ്രയാർ അനിയൻ മാരാരുടെ നേതൃത്വത്തിൽ 75 കലാകാരന്മാരെ അണിനിരത്തി മേളം അരങ്ങേറി. പെരിഞ്ഞനം തീരദേശത്തു ഏറെക്കാലത്തിനു ശേഷമാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വരവ്. ദേശക്കാർ ഈ വരവ് ആഘോഷമാക്കി.