തിരുവനന്തപുരം വര്‍ക്കലയില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ക്ലിഫി പാണ്ടേ റിസോര്‍ട് പൊളിച്ചു നീക്കി. നഗരസഭയുടെ അനുമതിയില്ലാതെയായിരുന്നു നിര്‍മാണം. എപ്പോഴും കുന്നിടിഞ്ഞ് വീഴാവുന്ന അപകടരമായ അവസ്ഥയിലായിരുന്നു റിസോര്‍ട്
കഴിഞ്ഞ വര്‍ഷം നവംബറില്‍ തന്നെ റിസോര്‍ട് പൊളിച്ചു നീക്കാന്‍ നഗരസഭ നോട്ടിസ് നല്‍കിയിരുന്നു. സമീപത്തു നിന്നും വൈദ്യുതിയെടുത്തായിരുന്നു പ്രവര്‍ത്തനം. കെട്ടിടം പൊളിച്ചു മാററണമെന്ന ഉത്തരവ് നല്‍കിയിട്ടും യാതൊരു വിധ നടപടികളും ഉടമസ്ഥന്‍റെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഇതോടെയാണ് പൊളിച്ചുമാറ്റാന്‍ വര്‍ക്കല നഗരസഭ തീരുമാനമെടുത്തത്. മണ്ണുവാരി യന്ത്രമടക്കം സ്ഥലത്തെത്തിയപ്പോള്‍ ഉടമയുടെ മകന്‍ ആത്മഹത്യാ ഭീക്ഷണി മുഴക്കി. തുടര്‍ന്നു പൊലീസും സ്ഥലത്തെത്തിയശേഷമാണ് പൂര്‍ണമായും പൊളിച്ചുമാറ്റിയത്.വര്‍ക്കല പാപനാശത്ത് നിരവധി കെട്ടിടങ്ങള്‍ യാതൊരു അനുമതിയില്ലാതെ ഇത്തരത്തില്‍ നിര്‍മിച്ചിട്ടുണ്ട്. ഇവയ്ക്കെതിരെയും നടപടി ഉണ്ടായേക്കുമെന്നു നഗരസഭാ അധികൃതര്‍ പറഞ്ഞു.