മാലിന്യ സംസ്കരണത്തിലെ നൂതന സങ്കേതങ്ങളുമായി കൊച്ചിയിൽ ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മെന്റ്. തദ്ദേശ വകുപ്പും ശുചിത്വ മിഷനും സംയുക്തമായാണ് എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്. കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന എക്സ്പോ നാളെ അവസാനിക്കും...
പുഴകളിലെ ഖര മാലിന്യ സംസ്കരണത്തിന് സോളറിൽ പ്രവർത്തിക്കുന്ന ഉപകരണം.. ആൾനൂഴി ശുചീകരത്തിന് റോബോട്ടിക് സംവിധാനം കൊണ്ടുനടക്കാവുന്ന ശുചിമുറി തുടങ്ങി നൂതന സങ്കേതങ്ങളുമായി നൂറിലധികം സ്റ്റാളുകൾ ശാസ്ത്രീയമായ ഖര- ദ്രവ്യ പരിപാലനത്തിലൂടെ മാലിന്യമുക്ത സംസ്ഥാനമാണ് സർക്കാർ ലക്ഷ്യം.
പ്ലാസ്റ്റിക് ബദൽ സന്ദേശവുമായാണ് എക്സ്പോയിൽ കുടുംബശ്രീയും ഹരിതകർമ സേനയും സ്റ്റാൾ ഒരുക്കിയിരിക്കുന്നത്.