വാല്‍ നക്ഷത്രം കാണാന്‍ ഒത്തുകൂടിയവര്‍ നിരാശരായി മടങ്ങി. തൃശൂര്‍ പനമ്പള്ളിയിലാണ് മഴ നാട്ടുക്കാരുടെ നക്ഷത്ര സ്വപ്നങ്ങള്‍ക്ക് വില്ലനായത്
തൃശൂര്‍ പനമ്പള്ളി കോളജ് ഗ്രൗണ്ടിലാണ് ആളുകള്‍ വാല്‍ നക്ഷത്രം കാണാനെത്തിയത്. 50000 വര്‍ഷത്തിലൊരിക്കല്‍ ദൃശ്യമാകുന്ന വാല്‍നക്ഷത്രം കാണാന്‍ കുട്ടികളും പ്രായമായവരുമെല്ലാം കൂട്ടത്തോടെ എത്തി. റീജനല്‍ സാങ്കേതിക മ്യൂസിയം അധികൃതര്‍ സൗകര്യമൊരുക്കി. പക്ഷെ നിരാശയായിരുന്നു ഫലം. അപ്രതീക്ഷമായെത്തിയ മഴയും കാര്‍ മേഘവും ദൃശ്യം മറച്ചു. മഴ മേഘം മാറിയാലെ കാണാന്‍ പറ്റൂ എന്നറിയിച്ചതോടെ പിന്നെ കാത്തിരിപ്പായി.
കാര്യം നടക്കില്ലാ എന്നറിഞ്ഞപ്പോള്‍ പിന്നെ ഓരോരുത്തരും പിന്‍വലിഞ്ഞു.