അതിഥി തൊഴിലാളികള്‍ക്ക് മന്ത് രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം പോത്തന്‍കോട് പ്രതിരോധ നടപടികളില്‍ മെല്ലെപ്പോക്ക്. വൃത്തിഹീനമായ തൊഴിലാളി ലയങ്ങള്‍ രോഗം പകരാനുളള സാധ്യത വര്‍ധിപ്പിക്കുന്നു. ആരോഗ്യവകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പോത്തന്‍കോട് പഞ്ചായത്ത് ആവശ്യപ്പെട്ടു.
തകരഷീറ്റുകൊണ്ട് മറച്ച മുറികള്‍, വൃത്തികേടിന്റെ അങ്ങേയറ്റത്തുളള ശുചിമുറികള്‍, പൊട്ടിപ്പൊളിഞ്ഞ ഡ്രയിനേജുകള്‍. മദ്യക്കുപ്പികളുടെ വന്‍ ശേഖരം കാണാം ഒാരോ ക്യാംപുകളിലും. പല വീടുകള്‍ക്കും കെട്ടിട നമ്പര്‍ പോലുമില്ല. ക്യൂലക്സ് വിഭാഗത്തില്‍പെട്ട കൊതുകുകളാണ് രോഗവാഹകര്‍. കൊതുകിന്റെ സാന്ദ്രത കൂടുതലുളള ജില്ലയായതിനാല്‍ മന്ത്് രോഗം പടരാനുളള സാധ്യത പ്രദേശവാസികളെ ആശങ്കയിലാക്കുന്നുണ്ട്.