puli-death

കോഴിക്കൂട്ടിൽ കുടുങ്ങിയ ഒരു പുലി ചത്തുവെങ്കിലും പുലിപ്പേടിയിൽ  തന്നെയാണ് പാലക്കാട് കുന്തിപ്പാടം ഗ്രാമം. പുലിയും കടുവയും ആനയും അടക്കമുള്ള വന്യമൃഗങ്ങളെക്കൊണ്ട് പൊറുതിമുട്ടിയെന്നാണ് നാട്ടുകാരുടെ സാക്ഷ്യം. പ്രദേശത്ത് ഇനിയും പുലികളുണ്ടെന്ന് നാട്ടുകാർ. കടുവയുടെ മുന്നിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവർ പോലും കൂട്ടത്തിലുണ്ട്.

 

കോഴിക്കൂട്ടിൽ പുലി കയറിയ ഫിലിപ്പിൻ്റെ പശുവിനെ 10 വർഷം മുൻപ് കടുവ പിടിച്ചിരുന്നു. വന്യമൃഗശല്ല്യം കുറയ്ക്കാൻ  പ്രായോഗികമായ നടപടികളില്ലെന്ന പരാതിക്കാരാണ് ഭൂരിഭാഗവും. വന്യമൃഗശല്ല്യം കൊണ്ട് കാർഷിക മേഖല പൊറുതിമുട്ടി എന്ന യാഥാർഥ്യമുണ്ട്. മൃഗശല്ല്യം കുറയ്ക്കാൻ സർക്കാർ തലത്തിൽ തന്നെ അൽപം കൂടി ആസൂത്രിതമായ പരിശ്രമം ആവശ്യമുണ്ട്.