തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ധിക്കുമ്പോള്‍ കേസ് അന്വേഷിക്കാന്‍ വണ്ടി പോലുമില്ലാതെ നട്ടം തിരിഞ്ഞ് പോത്തന്‍കോട് പൊലീസ്. സ്റ്റേഷനിലെ രണ്ട് വണ്ടികളും കട്ടപ്പുറത്തായതോടെ സ്വന്തം വണ്ടിയിലും ടാക്സി ജീപ്പിലുമാണ് പൊലീസുകാര്‍ യാത്ര ചെയ്യുന്നത്.

 

മുൻപ് ഗുണ്ടാസംഘങ്ങള്‍ കാല്‍ വെട്ടിയെറിഞ്ഞ സംഭവം പോത്തന്‍കോടായിരുന്നു. സംഘര്‍ഷവും അടിപിടിയുമെല്ലാം ഇവിടെ പതിവാണ്. അവിടെയെല്ലാം ഓടിയെത്തേണ്ട പൊലീസ് ഗതികേടിലാണ്. സ്വന്തം കാറില്‍ സ്വന്തമായി ഇന്ധനമടിച്ച് സ്വയം ഓടിച്ച് വേണം എസ്.ഐക്ക് വരെ യാത്ര ചെയ്യാന്‍.

 

സ്റ്റേഷന് രണ്ട് വണ്ടിയാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. അതില്‍ ഒരെണ്ണം സമീപത്തെ വര്‍ക് ഷോപ്പിലാണ്‍. പല ഭാഗങ്ങളും ഇളകിപോകാതിരിക്കാന്‍ കെട്ടിവച്ചിരിക്കുകയാണ്. അകത്തിരിക്കുന്നവര്‍ സൂക്ഷിച്ചില്ലങ്കില്‍ എപ്പോള്‍ േവണമെങ്കിലും നിലത്ത് വീഴാൻതക്കവണ്ണം തുരുമ്പെടുത്ത് പലയിടവും ഇളകിപ്പോയിരിക്കുകയാണ്. ഓടിക്കാന്‍ ഒരു രക്ഷയുമില്ലാതായതോടെ വര്‍ക്ഷോപ്പില്‍ അഭയം പ്രാപിച്ചു. രണ്ടാമത്തെ വണ്ടി യാത്രക്കിടയില്‍ കേടായി മറ്റൊരു സ്റ്റേഷനില്‍ ഒതുക്കിയിട്ടിരിക്കുകയാണ്. 

 

Pothankot police has no vehicles for investigation