പ്രഭാത സവാരിക്കിറങ്ങിയ ധോണി സ്വദേശി ശിവരാമനെ ചവിട്ടിക്കൊലപ്പെടുത്തിയതോടെയാണ് പിടി സെവന്‍ ആളെക്കൊല്ലി കൊമ്പനെന്ന വിളിപ്പേര് വന്നത്. ഇതോടെ ആനയെ നാട്ടില്‍ നിന്ന് തുരത്തണമെന്ന ആവശ്യവുമായി നിരവധി പ്രതിഷേധങ്ങളുണ്ടായി. ഒടുവില്‍ നിരന്തര പരാതിക്കൊടുവില്‍ മയക്കുവെടിയുതിര്‍ത്ത് പിടികൂടാന്‍ വനംമേധാവി ഉത്തരവിടുകയായിരുന്നു. ഏഴ് മാസം പിന്നിടുമ്പോഴും ശിവരാമന്റെ വേര്‍പാട് ബന്ധുക്കള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. 

 

PT Seven Wild Elephant