TAGS

പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ ആലപ്പുഴ അര്‍ത്തുങ്കല്‍ പള്ളിയില്‍ ഇന്നാഘോഷിക്കുന്ന  തിരുനാള്‍  മതമൈത്രിയുടെ വിളംബരം കൂടിയാണ്. പള്ളിയില്‍ ഭക്തര്‍ക്ക് നല്‍കുന്ന പായസം  തയാറാക്കുന്നത് പ്രദേശത്തെ ഒരു ഹിന്ദു കുടുംബമാണ്. ഈ നിയോഗം വലിയ അനുഗ്രഹമായാണ് അര്‍ത്തുങ്കല്‍ കൊമരംപറമ്പില്‍ അനില്‍കുമാറും കുടുംബവും കരുതുന്നത്.

 

 വയലാറിന്‍റെ പാട്ടിന്‍റെ  ചെറിയ ബിജിഎമ്മില്‍ അര്‍ത്തുങ്കല്‍ പള്ളിയുടെ ദൃശ്യവും വിശുദ്ധന്‍റെരൂപവും ...തുടര്‍ന്ന് പായസം ഇളക്കുന്ന ഉരുളിയുടെ ദൃശ്യത്തിലേക്ക്  മതമൈത്രിക്ക് പേരകേട്ട ഇടമാണ് തീരഗ്രാമമാണ് അര്‍ത്തുങ്കല്‍. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങള്‍ എത്തുന്ന  അര്‍ത്തുങ്കല്‍ വിശുദ്ധ സെബസ്ത്യാനോസിന്‍റെ മകരം തിരുനാള്‍ ഇന്ന്. അര്‍ത്തുങ്കിലിന്‍റെ പുകള്‍പെറ്റ മതമൈത്രിക്ക് ഒരു ഉദാഹരണം കൂടിയുണ്ട്. ഭകതര്‍ക്ക് നേര്‍ച്ചയായി ടിന്നുകളില്‍ നല്‍കുന്ന പായസംനിര്‍മിക്കുന്നത് ഒരു ഹിന്ദുകുടുബമാണ്. അറവുകാട് കാറ്ററിങ്സ് എന്ന സ്ഥാപനം നടത്തുന്ന അര്‍ത്തുങ്കല്‍ കൊമരംപറമ്പില്‍ അനില്‍കുമാറിന്‍റെ കുടുംബം. എട്ടുവര്‍ഷമായി ഒരു നിയോഗം പോലെ അനിലും കുടുംബാംഗങ്ങളും ഒത്തുചേര്‍ന്ന് ഈ നേര്‍ച്ചപ്പായസം തയാറാക്കുന്നു.

 

2000 ത്തില്‍ ഫാ. സ്റ്റീഫന്‍ പഴമ്പാശേരി  പള്ളിവികാരി ആയിരിക്കുമ്പോഴാണ് ആദ്യമായി തീര്‍ഥാടകര്‍ക്കായി പായസം തയാറാക്കിയത്. ഇപ്പോള്‍ തുടര്‍ച്ചയായി എട്ടുവര്‍ഷങ്ങളായി ഇത് തുടരുന്നു. മറയൂര്‍ ശര്‍ക്കരയും നെയ്യും മറ്റ് ചേരുവകളും ചേര്‍ത്ത്‍ നിര്‍മിക്കുന്ന പായസം പള്ളിയില്‍ നിന്ന് വൈദികന്‍ എത്തി ആശീര്‍വദിക്കും. തുടര്‍ന്ന് ടിന്നുകളിലാക്കി പള്ളിയില്‍ എത്തിക്കും. ഇതിന്‍റെ ചിലവോ ലഭനഷ്ടങ്ങളോ ഒന്നും നോക്കാറില്ലെന്നും ഭക്തര്‍ക്ക് സംതൃപ്തിയുണ്ടാവണമെന്നതാണ് ലക്ഷ്യമെന്നും അനില്‍കുമാറും കുടുബവും പറയുന്നു.പിതൃസഹോദരനായ സുഖലാലിന്‍റെ ശിഷ്യത്വത്തിലാണ് അനില്‍കുമാര്‍ പാചകകലയിലെത്തിയത്. കെഎസ്ആര്‍ടിസി റിട്ട.ഉദ്യോഗസ്ഥനായ അച്ഛന്‍ അശോകന്‍, അമ്മ അനുരാധ, സഹോദരങ്ങളായ അജി, അഭിലാഷ് എന്നിവരെല്ലാം പാചകപ്പുരയില്‍ ഒപ്പമുണ്ട്.