keralabankwb

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കുമായി ലയിപ്പിച്ചതില്‍ ചട്ടലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് റിസര്‍വ് ബാങ്ക് പരിശോധിക്കട്ടെ എന്ന് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍. കേരള ബാങ്കിന് എൻആർഐ നിക്ഷേപം സ്വീകരിക്കുന്നതിനുള്ള അനുമതി ഉടൻ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഭരണസമിതി. 

ഏറെ എന്‍ആര്‍ഐ നിക്ഷേപകരുളള മലപ്പുറം ജില്ലയിലെ കൂടുതല്‍ ഇടപാടുകാരെ ബാങ്കിനോട് അടുപ്പിക്കാനാണ് മലപ്പുറം ജില്ല ബാങ്കിന്‍റെ ലയനത്തിനു പിന്നാലെ കേരള ബാങ്കിന്‍റെ നീക്കം. ചട്ടങ്ങളെല്ലാം പാലിച്ചാണ് മലപ്പുറം ജില്ല ബാങ്കിന്‍റെ ലയനം പൂര്‍ത്തിയാക്കിയത്. കേരള ബാങ്കിന്‍റെ ഭാഗമായതോടെ 48 വായ്പാ പദ്ധതികൾ ലഭ്യമാകും. എടിഎം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ മലപ്പുറത്തുമെത്തും. ലയനത്തോടെ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വര്‍ധിക്കും. ലയനത്തിന്‍റെ പേരില്‍ കരാര്‍ ജീവനക്കാരെ പോലും ഉടന്‍ പിരിച്ചു വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മാനേജ്മെന്‍റ് നിലപാട് വ്യക്തമാക്കു.