ഒടുവില്‍ വൈക്കം മുഹമ്മദ് ബഷീറിന് സ്മാരകം ഒരുങ്ങുന്നു. അദ്ദേഹത്തിന്റ നാടായ കോഴിക്കോട് ബേപ്പൂരിലാണ് നാലായിരം ചതുരശ്ര അടിയില്‍ സ്മാരകം ഒരുക്കുന്നത്.രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍മാണം തുടങ്ങി.
മണ്ടന്‍ മുത്തപ്പ, ഒറ്റക്കണ്ണന്‍ പോക്കര്‍, കുഞ്ഞു പാത്തുമ്മ, മജീദ്, സുഹ്റ... അങ്ങനെ ബഷീറിന്‍റെ കഥാപാത്രങ്ങളെല്ലാം ബേപ്പൂരിലേക്കൊടിയെത്താനുള്ള ഒരുക്കത്തിലാണ്, വര്‍ഷങ്ങള്‍ നീണ്ട ബേപ്പൂരുകാരുടെ സ്വപ്നമാണ് ഇവിടെ ഉയരുന്ന ബഷീര്‍ സ്മാരകം.
ടൂറിസം വകുപ്പ് അനുവദിച്ച 7.37 കോടി രൂപ ചെലവിട്ട് 4,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് നിര്‍മാണം. ആംഫി തീയറ്ററും സ്റ്റേജും അക്ഷരത്തോട്ടവുമെല്ലാം ചേര്‍ന്ന് സാഹിത്യമയമായാണ് സ്മാരകം.
സാഹിത്യ സുല്‍ത്താന്‍ വിട പറഞ്ഞ് 28 വര്‍ഷം പിന്നിട്ടിട്ടും അദ്ദേഹത്തിന്‍റെ പേരില്‍ സ്മാരകം നിര്‍മിക്കാത്തത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. പിന്നാലെയാണ് നടപടികള്‍ തുടങ്ങിയത്.ഒന്നര വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
Memorial to Vaikom Muhammad Basheer