വിദ്യാർഥികൾക്ക് കാലാവസ്ഥയുമായി ബന്ധപ്പെട്ട എന്ത് സംശയത്തിനും പരിഹാരമറിയാൻ പാലക്കാട് കൊപ്പം സ്‌കൂളിലെത്തിയാൽ മതി. സ്‌കൂളിൽ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ കേന്ദത്തിലാണ് ഇതിനുളള സൗകര്യം ഒരുക്കിയിരിക്കുന്നത്. കൃത്യമായ വിവരങ്ങൾ വൈകുന്നേരം പ്രത്യേക റിപ്പോർട്ടാക്കി മാറ്റും.
ഒരോ ദിവസത്തെയും താപനില, കാറ്റിന്റെ ഗതി, കാറ്റിന്റെ വേഗത, അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ്, മഴയുടെ തോത് എന്നിവയെല്ലാം അറിയാനാകും. സമഗ്രശിക്ഷാ കേരളയുടെ ഫണ്ടിൽ നിന്നും എഴുപത്തി മൂവായിരത്തോളം രൂപ ചെലവഴിച്ചാണ് കൊപ്പം ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർമിച്ചിരിക്കുന്നത്. ജില്ലയിൽ ഭൂമിശാസ്ത്രം പഠിക്കുന്ന എല്ലാ സർക്കാർ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലും ഇത്തരത്തിലുളള കാലാവസ്ഥ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. കേന്ദ്രത്തിൽ നാല് തരത്തിലുളള ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കൊപ്പത്തെയും സമീപ പ്രദേശങ്ങളിലെയും പ്രൈമറി വിഭാഗം വിദ്യാർഥികൾക്കും സ്‌കൂളിൽ സ്ഥാപിച്ച കാലാവസ്ഥ കേന്ദ്രം ഉപയോഗപ്പെടുത്താമെന്ന് പ്രിൻസിപ്പൽ.
മണിക്കൂറുകൾ ഇടവിട്ട് ഇവിടെ നിന്നും ലഭിക്കുന്ന വിവരങ്ങൾ കേന്ദ്രത്തിന് മുന്നിൽ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പുതിയ സൗകര്യം വിദ്യാർഥികളുടെ പഠന മികവ് കൂട്ടാൻ ഉപകരിക്കുമെന്നാണ് വിലയിരുത്തൽ.
weather monitoring station in Koppam school