TAGS

മഹാകവി ഒളപ്പമണ്ണയുടെ ജൻമ ശതാബ്ദി ആഘോഷങ്ങൾ പാലക്കാട് വെള്ളിനേഴി ഒളപ്പമണ്ണ മനയിൽ തുടങ്ങി. ആഘോഷ പരിപാടികൾ കവിയും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാട് ഉദ്ഘാടനം ചെയ്തു.

 

പ്രകൃതി പ്രചോദിതമാണ് ഒളപ്പമണ്ണ കവിതകളെന്നും ആവർത്തനത്താൽ വിരസമാകാത്ത അനുഭൂതിയാണ് ആ കവിതകളുടെ പ്രത്യേകതയെന്നും ബാലചന്ദ്രൻ ചുള്ളിക്കാട്.  കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പിന് അർഹനായ കെ.പി. ശങ്കരനെ ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗം പ്രഭാവർമ അധ്യക്ഷനായി. പി.എ. വാസുദേവൻ, ഹരി ഒളപ്പമണ്ണ, ഡോ. ഒ.എം. അനുജൻ, തുടങ്ങിയവര്‍ സംസാരിച്ചു. കവി സമ്മേളനത്തിലും നിരവധിപേര്‍ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ആഘോഷപരിപാടികളുടെ സമാപനം ഇന്ന് ( ഞായര്‍ ) വൈകീട്ട് മന്ത്രി എം.ബി.രാജേഷ് നിര്‍വഹിക്കും. കേന്ദ്ര സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെയാണ് മഹാകവി ഒളപ്പമണ്ണയുടെ ജൻമ ശതാബ്ദി ആഘോഷ പരിപാടികൾ.