hibi-eden

TAGS

സൗജന്യ ആൻജിയോപ്ലാസ്റ്റി സർജറിക്ക് വിധേയരായി പുതു ജീവിതത്തിലേക്ക് തിരിച്ചെത്തിയ നൂറ് പേരുടെ സംഗമം കൊച്ചിയിൽ നടന്നു. "ഹൃദയത്തിൽ ഹൈബി ഈഡൻ" പദ്ധതിയുടെ ഭാഗമായാണ് രോഗികൾക്ക് സൗജന്യമായി ആൻജിയോപ്ലാസ്റ്റി സർജറിക്ക് അവസരമൊരുങ്ങിയത്.

 

മുഹ്സിനെ പോലെ പലർക്കും നന്ദി പറയാൻ വാക്കുകളുണ്ടായിരുന്നില്ല. പാതി മുറിഞ്ഞ വാചകങ്ങളെ ചേർത്ത് പിടിക്കൽ കൊണ്ട് പൂർത്തിയാക്കി. നിർധനരായ 100 രോഗികൾക്ക് സൗജന്യ ആൻജിയോപ്ലാസ്റ്റി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ "ഹൃദയത്തിൽ ഹൈബി ഈഡൻ" പദ്ധതിയുടെ ഗുണഭോക്താക്കളാണ് കൊച്ചിയിൽ ഒത്തുചേർന്നത്. പുനർജ്ജന്മം കൊടുക്കുന്നതിനു തുല്യമാണ് ചികിത്സാ സഹായം നൽകുന്നതെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് നടൻ സിദ്ദിഖ് പറഞ്ഞു. അസുഖം വരുന്നത് ആരുടെയും തെറ്റല്ലന്നും, ഇത്തരം പദ്ധതികൾ തുടരുമെന്നും ഹൈബി ഈഡൻ എം.പി.

 

ഹൈബി ഈഡൻ എം പിയുടെ സൗഖ്യം ചാരിറ്റബിൾ ട്രസ്റ്റ് ഇന്ദിരാഗാന്ധി ആശുപത്രിയുമായും കാരുണ്യ ഹൃദയാലയയുമായി സഹകരിച്ച് ബിപിസിഎല്ലിന്റെ പിന്തുണയോടെയാണ് നിർധന രോഗികൾക്ക് സഹായം ഒരുക്കിയത്.