help-desk-manorama-news
2023ന്റെ തുടക്കത്തില്‍ നമ്മള്‍ ഏറ്റവും കൂടുതലായി കണ്ട ദൃശ്യം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റെയ്ഡാണല്ലോ. സംസ്ഥാനത്തുടനീളം ഇപ്പോഴും റെയ്ഡ് നടക്കുന്നു. വൃത്തിഹീനമായ വിഷതുല്യമായ ഭക്ഷണം കഴിച്ച് ജീവന്‍ നഷ്ടപ്പെടുമ്പോള്‍ മാത്രമുണ്ടാകുന്ന ജാഗ്രത. പഴകിയ ഭക്ഷണം പിടിക്കുന്നു ഹോട്ടല്‍ അടപ്പിക്കുന്നു, ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തുന്നു...തീര്‍ന്നു. കുറച്ച് നാള്‍ കഴിയുമ്പോള്‍ വേറെപേരില്‍ ചിലപ്പോള്‍ വേറെയിടത്ത് വിഷഭക്ഷണം വീണ്ടും തീന്‍മേശയിലെത്തും. ശ്രദ്ധാലുക്കളാവേണ്ടത് നമ്മള്‍ തന്നെയാണ്. ഭക്ഷ്യവിഷബാധയേല്‍ക്കാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം. പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി ഡോ.രാജീവ് ജയദേവന്‍. വിഡിയോ കാണാം .