smart-road

സ്മാര്‍ട്ട് റോ‍ഡ് പദ്ധതിക്കായി തിരുവനന്തപുരം ശ്രീമൂലം റോ‍‍ഡ് കുത്തി പൊളിച്ചതോടെ ദുരിതത്തിലായി സമീപത്തെ സ്ഥാപനങ്ങള്‍. റോ‍ഡ് സഞ്ചാരയോഗ്യമല്ലാതായതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം ഇവടെ നിന്ന് പ്രവര്‍ത്തനം മാറ്റാന്‍ നിര്‍ബന്ധിതരാവുകയാണ്.

 

നാടിന്‍റെ വികസനത്തിനാണ് റോഡുകള്‍. എന്നാല്‍ റോഡുമൂലം സ്ഥാപനങ്ങള്‍ നാടുവിടുന്ന കാഴ്ച്ചയാണ്  തിരുവനന്തപുരം ശ്രീമൂലത്ത് ഉള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം 25 സ്ഥാപനങ്ങളാണ് റോഡിന്‍റെ ദുരവസ്ഥമൂലം  കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഇവിടം ഉപേക്ഷിച്ചത്. 

 

സ്മാര്‍ട് റോ‍ഡിനായി വഴി കുത്തിപൊളിക്കാന്‍ സ്മാര്‍ട്ട്നെസ് കാണിച്ച അതികൃതര്‍ ഇപ്പോള്‍  ഒന്നര വര്‍ഷം കഴിയുമ്പോള്‍ ഉറക്കത്തിലാണ്. കേബിളുകള്‍ റോഡിനടിയില്‍ കുഴിയിലൂടെ ആക്കുമെന്ന് ‌പറഞ്ഞിട്ട് ഇപ്പോള്‍ നാട്ടുകാര്‍ കുഴിയിലാവുന്ന അവസ്ഥ.